
മേമുണ്ട:- വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ പട്ടർമഠം – കുറുപ്പച്ചൻ കുന്ന്-തൊഴിലാളിമുക്ക് റോഡ് കുറ്റ്യാടി MLA കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. MLA യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപയും, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അനുവദിച്ച 8,23,000( എട്ട് ലക്ഷത്തി ഇരുപത്തി മൂവായിരം ) രൂപയും ഉപയോഗിച്ചാണ് നിർമാണ പ്രവൃത്തി പൂർത്തീകരിച്ചത്. ചടങ്ങിൽ വല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രജിത കോളിയോട്ട് സ്വാഗതം പറഞ്ഞു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബീഷ് പുതിയെടുത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. എം. ഷാജി, പൊന്നാറത്ത് മുരളീധരൻ, അരിക്കോത്ത് രാജൻ, വി. ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ റിഷാദ് വടക്കയിൽ നന്ദിയും പറഞ്ഞു.

