
തിരുവനന്തപുരം വിഴിഞ്ഞം പുത്തളത്ത് സിപി(ഐ)എം പ്രവർത്തകന്റെ വീടിനു നേരെ അക്രമം. പുലർച്ചെ 3:00 മണിയോടെയാണ് അക്രമം ഉണ്ടായത്. സിപിഐഎം പ്രവർത്തകനും എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയുമായ അശ്വന്തിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും ഓട്ടോയും അടിച്ചു തകർത്തു. കുടുംബത്തിന് നേരെ ഭീഷണി ഉയർത്തുകയും ചെയ്തു.ഷാഹുൽ രാജിൻ്റെ നേതൃത്വത്തിൽ ആക്രി എന്ന് വിളിക്കുന്ന ശരത്തും സംഘവുമാണ് സ്ഥലത്തെത്തി അക്രമം നടത്തിയത്. കാപ്പ കേസ് പ്രതി രാഹുൽ രാജുമായുണ്ടായ പ്രശ്നത്തിലെ വൈരാഗ്യത്തെ തുടർന്നാണ് അക്രമം. 35,000 രൂപയും സംഘം മോഷ്ടിച്ചു. മുൻപും ഇതേ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എസ് ഹരികുമാർ ആവശ്യപ്പെട്ടു.

