മടപ്പള്ളി: ഗ്രാമപഞ്ചായത്ത് 13ആം വാർഡിൽ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം ജനസഭ നടത്തി. ജനസഭ വടകര എംഎൽഎ കെ കെ രമ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഹീസ നൗഷാദ്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പതിനൊന്നാം വാർഡ് മെമ്പറുമായ ശാരദാ വത്സൻ. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജവഹർ. രഞ്ജിത്ത് എം വി. ഷജിന കൊളക്കാട്. കെപിസിസി സെക്രട്ടറി സുനിൽ മടപ്പള്ളി. ആർ എം പി ഐ ഒഞ്ചിയം ഏരിയ സെക്രട്ടറി ടി കെ സി ബി. ജനകീയ മുന്നണി നേതാക്കളായ വി വി മുഹമ്മദ്. പി വി അരവിന്ദാക്ഷൻ. അഷ്റഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനകീയ മുന്നണിവാർഡ് കൺവീനർ കെ സി പ്രവീഷ് സ്വാഗതവും. ചെയർമാൻ പി ഗിരീഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവർഷം മാതൃകാപരമായി പ്രവർത്തനം നടത്തി ഒഞ്ചിയം ഗ്രാമപഞ്ചായത്തിനെ വികസനത്തിന്റെ നെറുകയിൽ എത്തിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്തിനെയും. നിലവിലെ വാർഡ് മെമ്പർ ശാരദാ വത്സനേയും വാർഡിന് വേണ്ടി K. K. രമ MLA ഉപഹാരം നൽകി ആദരിച്ചു.

