വടകര അടക്കാത്തെരു ജംഗ്ഷനിൽ 110 സബ് സ്റ്റേഷനിൽ നിന്നും വടകര പട്ടണത്തിലേക്കുള്ള മെയിൻ ലൈനിൽ തീപിടിച്ചു .സ്റ്റേഷൻ ഓഫീസർ ചാർജ്ജ് ശ്രീ കെ എം ഷമേജ് കുമാർ ൻ്റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ സ്റ്റേഷനിലെ ഒരു യൂണിറ്റ് തീകെടുത്തി. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക്, ഫയർ & റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) പി കെ ജൈസൽ, ഫയർ & റെസ്ക്യൂ ഓഫീസർ ടി.ഷിജേഷ്,സി കെ അർജ്ജുൻ, വി ലികേഷ് , ഹോം ഗാർഡ് ആർ രതീഷ് എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി. കെഎസ്ഇബി സബ് എഞ്ചിനീയർ റംസിൽ ൻ്റെ നേതൃത്വത്തിൽ കെഎസ്ഇബി ജീവനക്കാരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു

