
പാട്ടബാക്കി ആദ്യത്തെ രാഷ്ട്രീയനാടകം – ടി.കെ. വിജയരാഘവൻ
വടകര: കെ. ദാമോദരൻ്റെ പാട്ടബാക്കി മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമാണെന്ന് ടി.കെ.വിജയരാഘവൻ പറഞ്ഞു.
വടകര കളിക്കളത്തിൽ നടന്ന പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ അക്ഷര നിർഝരിയിൽ സംസാരിക്കുകയായിരുന്നു നടനും ഗ്രന്ഥകാരനുമായ വിജയരാഘവൻ.
ജന്മിത്വത്തിനെതിരായി പോരാടുന്ന കർഷകൻ്റെ ജീവിതം നിറഞ്ഞ രസാനുഭൂതിയോടെ നാടകത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. വിഭവങ്ങൾ ഏറെ പരിമിതമായ 1930 കളിൽ പാട്ടും നൃത്തവും പ്രണയവും മേമ്പൊടിയായി ചേർക്കാതെ തന്നെ ഈ നാടകം അനേകം അരങ്ങുകണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സത്യൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു. തയ്യുള്ളതിൽ രാജൻ, റൂബി, പ്രേമൻ മേലടി, സോമൻ മുതുവന, ടി.ദാമോദരൻ, വി.ടി. സദാനന്ദൻ , പി.പി. രാജൻ എന്നിവർ സംസാരിച്ചു.

