
വടകര ഗവ: താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തിനു പുറക് വശത്ത് കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു.വടകര നിലയത്തിൽ നിന്നും സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ അനീഷിന്റെ നേതൃത്വത്തിൽ വടകര നിലയത്തിലെ രണ്ടു യുണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. റസ്ക്യൂ ഓഫീസർമാരായ പി.കെ ജയ്സൽ, ബിജു കെ പി , ബിനീഷ് വി.കെ, അഖിൽ ടി വി ., ആഗീഷ്.പി. വിജീഷ് കെ.എം , എൻ സത്യൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്

