
പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ തേതൃത്വത്തിൽ മംഗലാട് അങ്കണവാടിയിലെ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും വിനോദ ഉപാധികളും സമ്മാനിച്ചു.കൂടാതെ അങ്കണവാടി കെട്ടിടത്തിൻ്റെ ചുമർ പെയിൻ്റടിച്ച് അകർഷണീയമായ ചിത്രങ്ങൾ വരച്ച്ചു നൽകുകയും ചെയ്തു.വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അങ്കണവാടികളെ സഹായിക്കുക എന്ന ഉദ്ധേശത്തോട് കൂടിയാണ് പ്രവർത്തികൾ നടത്തിയത്. അങ്കണവാടിയുടെ ചുറ്റും കാട് വെട്ടി തെളിയിച്ച് മാലിന്യ മുക്തമാക്കുന്ന പ്രവർത്തിയും എൻ എസ് എസ് വളണ്ടിയർമാർ ഏറ്റെടുത്ത് ചെയ്തു. ഒടുവിൽ കുട്ടികളുടൊപ്പം മധുര പലഹാരങ്ങൾ പങ്കു വെച്ചും പാട്ടുപാടിയുമാണ് പിരിഞ്ഞു പോയത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എം മുഹമ്മദ്,അധ്യാപകരായ സിറാജ് കെ, മിനി ടീച്ചർ,റീന ടീച്ചർ,നാരായണൻ കുളങ്ങരത്ത്, വളണ്ടിയർ ലീഡർമാരായ മുഹമ്മദ് ഷയാൻ, റിഫ്ദ ജബിൻ എന്നിവർ നേതൃത്വം നൽകി.

