
ഉപജീവന മാർഗമായ തട്ടുകട നടത്തി തൊഴിൽ എടുക്കുന്ന തൊഴിലാളികളെ കഷ്ടപ്പെടുത്തുന്ന രീതിയിൽ ഇക്കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തട്ടുകടയിൽ വിലപ്പെട്ട ജനറേറ്റർ ഗ്യാസ് കുറ്റി എന്നിവ മോഷണം പോകുന്നത് പതിവായിരിക്കുകയാണ് ഉന്ത് വണ്ടി പെട്ടിക്കട വർക്കെഴ്സ് യൂണിയൻ ഐ. എൻ. ടി. യു. സി. താലൂക് യോഗം ചൂണ്ടിക്കാട്ടി പ്രസ്തുത മേഖലയിൽ യാതൊരു അംഗീക്കാരവും ഇല്ലാത്ത അന്യ സംസ്ഥാന തൊഴിലാളികൾ കടന്നു കയറുന്നത് അവസാനിപ്പിക്കുവാൻ ബന്ധപ്പെട്ട അധികൃതർ മുൻകൈ അടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡന്റ് കെ. എൻ. എ അമീറിന്റെ അദ്ധ്വക്ഷതയിൽ ചേർന്ന യോഗം ഡി. സി. സി. വൈസ് പ്രസിഡന്റ് അഡ്വ :ഇ. നാരായണൻ നായർ ഉൽഘാടനം ചെയ്തു. സലിം കോട്ടക്കൽ, ടി. കെ നാരായണൻ., പി ദസ്തകീർ, നാരായണനഗരം പത്മനാഭൻ, പി. ടി മജിദ്, പി. സി റഫീക്, കെ. പി പ്രസീദ്, സി ജാഫർ, ഷൈജു ചളളയിൽ, മുസ്തഫ മുഖചേരി എന്നിവർ സംസാരിച്ചു, വരപ്പുറത്ത് കേരിം& സ്വാഗതവും, ഉസ്മാൻ മുഖചേരി നന്ദിയും പറഞ്ഞു

