
വടകര :കഴിഞ്ഞ നാല് വർഷമായി വടകര സേവാഭാരതി പാലിയേറ്റീവിലെ പ്രവർത്തനത്തിലൂടെ നിരവധി രോഗികളെ പരിചരിച്ച സിസ്റ്റർ വി.കെ അനിതയെ പാലിയേറ്റിവ് ദിനത്തിൽ ആദരിച്ചു.വടകര സേവാഭാരതി പ്രസിഡന്റ ശ്രീ ചന്ദ്രൻ അറക്കിലാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സി.കെ വത്സൻ സ്വാഗതവും മനോജൻ നന്ദിയും പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ പ്രൗഢ പ്രമുഖ് കെ.പ്രമോദ്,നാരായണൻ മാസ്റ്റർ,അഡ്വ:ശിവദാസ്,
ശിവപ്രസാദ്,വിനോദ്,രാജൻ,ജീന എന്നിവർ സംസാരിച്ചു.

