
വടകര: കസ്റ്റംസ്റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്റസ് അസോസിയേഷന്റെ പ്രവര്‍ത്തന പരിധിയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.പി.വ്യാസന് (വാര്‍ഡ്-ഒന്ന്), കെ.പി.ദിനേശന് (വാര്‍ഡ്-47), യു.അജ്നാസ് (വാര്‍ഡ്-48) എന്നിവര്‍ക്ക് അസോസിയേഷന് ഹൃദ്യമായ സ്വീകരണം നല്കി. ഈ പ്രദേശം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൗണ്‍സിലര്‍മാര്‍ക്ക് അസോസിയേഷന് നേതൃത്വം നിവേദനം നല്കി.
പ്രസിഡന്റ് ബഷീര്‍ പൊന്മണിച്ചി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരായ പി.മഹമൂദ്, പി.വി.സി.മമ്മു, കെ.പി.നജീബ് എന്നിവര്‍ കൗണ്‍സിലര്‍മാര്‍ക്ക് ഉപഹാരം നല്കി. വൈസ് പ്രസിഡന്റ് വി.റയീസ്, മുന്‍ സെക്രട്ടറി ആശ പാണ്ടിപറമ്പത്ത്, അഡ്വ.കെ.ശിവദാസ്, സി.എച്ച്.ജനീഷ്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിവേദനത്തിലെ നിര്‍ദേശങ്ങളിലടക്കം നാട് നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ ആത്മാര്‍ഥമായ ഇടപെടലുണ്ടാവുമെന്ന് കൗണ്‍സിലര്‍മാര്‍ ഉറപ്പു നല്കി. സെക്രട്ടറി ആര്.കെ.പ്രദീപ് സ്വാഗതവും ട്രഷറര്‍ ടി.പി.രാജീവന് നന്ദിയും പറഞ്ഞു. ജോ.സെക്രട്ടറി ടി.പി.മുസ്തഫ, മുന്‍ സെക്രട്ടറി വി.മുസ്തഫ, എ.കെ.സചീന്ദ്രന്‍, പി.ഹാരിസ് എന്നിവര്‍ നേതൃത്വം നല്കി.

