
കുന്നുമ്മൽ പഞ്ചായത്തിലെ വട്ടോളി സ്വദേശിയും വട്ടോളി ഗവ: യു പി സ്കൂളിൽ അധ്യാ പകനും ആയിരുന്ന പുളിയുള്ളതിൽ കൃഷ്ണൻ മാസ്റ്ററെ അദ്ദേഹം വിശ്രമ ജീവിതം നയിക്കുന്ന രാമനാട്ട് കര അഴിഞ്ഞ ലത്തെ മകളുടെ വസതിയിൽ വെച്ച് സി പി ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു. 1965 മുതൽ 1972വരെ അദ്ദേഹം സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. കുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. പാർട്ടിയുടെ 1964 ലെ ഭിന്നിപ്പിനെ തുടർന്നുള്ള കാലയളവിൽ പാർട്ടിയെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ ക്ലേശകരമായി പ്രവർത്തിക്കുകയുണ്ടായി. മലബാർ ഡിസ്ട്രിക്ക് ബോർഡിന്റെ ആഭിമുഖ്യത്തിൽ പിടി ഭാസ്കര പണിക്കരുടെ നേതൃത്വത്തിൽ ആരംഭിച്ച ഏകാധ്യാപിക വിദ്യാലയത്തിൽ പ്രവർത്തിച്ച് കൊണ്ടാണ് നീണ്ട മുപ്പത്തി അഞ്ച് വർഷത്തെ അധ്യാപക ജീവിതം ആരംഭിച്ചത്. നല്ലൊരു വായനക്കാരനായിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ അസി: സെക്രട്ടറി പി കെ നാസർ, ജില്ലാ എക്സിക്യുട്ടീവ് അംഗമായ ഇസി സതീശൻബേപ്പൂർ മണ്ഡലം അസി: സെക്രട്ടറി രാജേഷ് നെല്ലിക്കോട്, പി എം വാസുദേവൻ, ഹഫ്സൽ പി കെ , കുന്നുമ്മൽ ലോക്കൽ സെക്രട്ടറി വിവി പ്രഭാകരൻ ലോക്കൽ കമ്മിറ്റി അംഗങ്ങാളായ വി പി നാണു, എ സന്തോഷ്, സി നാരായണൻ പ്രസംഗിച്ചു

