
നാദാപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് നാദാപുരം മണ്ഡലം സ്വീകരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ
വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് മൂന്നിന് കല്ലാച്ചിയിൽ സംസ്ഥാന പാതയ്ക്ക് സമീപം മരാംവീട്ടിൽ ഗ്രൗണ്ടിൽ ജാഥക്ക് സ്വീകരണം നൽകും.
നാദാപുരം മണ്ഡലത്തിൽ 10 വർഷം കൊണ്ട് 2,435 കോടി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായായും ബജറ്റിൽ 10.11കോടി വിവിധ വികസന പദ്ധതികൾ നടപ്പിലാക്കാൻ വകയിരുത്തിയിട്ടുണ്ട്.മണ്ഡത്തിലെ വികസന നേട്ടങ്ങൾ ജനങ്ങളുമായി സംവദിക്കും. പത്ത് പഞ്ചായത്തുകളിലെ 15,000 എൽഡിഎഫ് പ്രവർത്തകർ പരിപാടിയിൽ പങ്കെടും. വളയം റോഡ്
ജങ്ഷനിൽ നിന്നും ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കും. വിവിധ കലാപരിപാടികൾ അരങ്ങേറി. വാർത്ത സമ്മേളനത്തിൽ ചെയർമാൻ ഇ കെ വിജയൻ എംഎൽഎ , കൺവീനർ എ മോഹൻദാസ്,എൽഡിഎഫ് നേതാക്കളായ പി പി ചാത്തു,കെ കെ മോഹൻദാസ്,വത്സരാജ് മണലാട്ട്, കരിമ്പിൽ ദിവാകരൻ,കൂടത്താംകണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

