
വടകര : സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് തസ്തികകളിൽ പിൻവാതിൽ വഴി നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും പി.എസ്.സി പോലുള്ള ഭരണഘടനാസ്ഥാപനങ്ങളെ തകർത്ത് തൊഴിലവസരം കാത്ത് നിൽക്കുന്ന യുവജനങ്ങളെ വഞ്ചിക്കരുതെന്നും യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി കെ.എം. അഭിജിത്ത് പറഞ്ഞു സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാരൻ്റെ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ കൊടുത്ത അഫിഡവിറ്റ് പ്രതിലോമകരവും തൊഴിലാളി വിരുദ്ധവും സുപ്രീം കോടതി വിധിക്ക് വിരുദ്ധവുമാണെന്നും അദ്ധേഹം പറഞ്ഞു
കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എം ജാഫർ ഖാൻ നയിക്കുന്ന നവജീവന യാത്രയ്ക്ക് വടകര മിനി സിവിൽ സ്റ്റേഷനിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡണ്ട് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ജാഥാ വൈസ് ചെയർമാർ എ.പി. സുനിൽ ജാഥാ മാനേജർ വി.പി. ബോബിൻ, ജില്ലാ സെക്രട്ടറി കെ.ദിനേശൻ
ജി.എസ് ഉമാശങ്കർ, കെ. പ്രദീപൻ , ബിനു കോറോത്ത്,ജെ .ശുഭ , എന്നിവർ സംസാരിച്ചു

