
വടകര: എൻ ഡി. എ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് ഉത്തരകന്നട എംപി വിശ്വേശ്വര ഹെഗ്ഡെ ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നിയമസഭാ മണ്ഡലം മുതൽ ബൂത്ത് തലം വരെ പാർട്ടി തിരഞ്ഞെടുപ്പിന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് വടകര പാർലമെൻ്റ് മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന ഹെഗ്ഡെ കർണാടക മുൻ വിദ്യാഭ്യാസ മന്ത്രിയും സ്പീക്കറുമായിരുന്നു സി.പി.എം കോൺഗ്രസ് മുന്നണികളെ പിന്തള്ളി കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബൂത്ത് തലത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് കൊണ്ടും പാർട്ടി നേതാക്കന്മാരുമായി അദ്ദേഹം സംവദിച്ചു
ബി.ജ.പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ.പ്രഫുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സമിതി അംഗം ഒ.നിധീഷ് മേഖലാ ജനറൽ സെക്രട്ടറി എം.മോഹനൻ ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.പി മുരളി,എസ്.ആർ ജയ്കിഷ്, കണ്ണൂർ സൗത്ത് ജില്ലാ ജന. സെക്രട്ടറി അഡ്വ. ഷിജിൻ ലാൽ എന്നിവർ സംസാരിച്ചു.

