
വടകര :ഉപ്പ് കലർന്ന കുടിവെള്ള വിതരണം മൂലം ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര വാട്ടർ അതോറിറ്റി ഓഫിസിലേക്ക് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചു.
പ്രദേശത്തെ നിരവധി വാർഡുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഉപ്പിന്റെ അളവ് വർധിച്ചിരിക്കുന്നതിനെ തുടർന്ന് ജനങ്ങൾ കടുത്ത ആരോഗ്യപ്രശ്നങ്ങളും ദൈനംദിന ബുദ്ധിമുട്ടുകളും നേരിടുകയാണ്. കുടിവെള്ളം ശുദ്ധവും സുരക്ഷിതവുമാക്കുക എന്നത് അടിസ്ഥാന മനുഷ്യാവകാശവും ഭരണകൂടത്തിന്റെ ഉത്തരവാദിത്വവുമാണ്. എന്നാൽ ബന്ധപ്പെട്ട അധികാരികൾ പ്രശ്നം പരിഹരിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാർഹമാണ്.
ഈ സാഹചര്യത്തിലാണ് കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുക, ഉപ്പുകലർന്ന വെള്ളവിതരണം ഉടൻ നിർത്തുക, ശുദ്ധജലം സ്ഥിരമായി ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചത്
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നും നേതാക്കൾ അറിയിച്ചു.
ജില്ലാ യൂത്ത് ലീഗ് സിക്രട്ടറി ഷുഹൈബ് കുന്നത്ത് മാർച്ച് ഉൽഘാടനം ചെയ്തു
എന്‍.പി അബ്ദുള ഹാജി , വി.കെ അസീസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു ഇമ്രാന് ജമീല സ്വാഗതവും മുനീര്‍ അറക്കിലാട് നന്ദിയും പറഞ്ഞു പ്രതിഷേധ പ്രകടനത്തിന് മാഹിര്‍ വടകര , അന്‍സീര്‍ ,അജിനാസ് .പി , അബു , അനസ് ചടവത്ത് , അജിനാസ് .കെ.പി ,ഹിജാസ് .വി.പി എന്നിവര്‍ നേതൃത്വം നല്കി

