
ഒർക്കാട്ടേരി: ഭയമില്ലാതെ പരീക്ഷയെ നേരിടാം എന്ന ആശയവുമായി SSLC ,+2 വിദ്യർത്ഥികൾക്കായി
ഏറാമല ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ മുന്നൊരുക്കം എന്ന പേരിൽ നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി. വാർഡ് മെമ്പർ വി.കെ സന്തോഷ്കുമാറിന്റെ ആധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്തു. വടകര സയൻസ് സെന്റെർ അധ്യാപകൻ ഡോ. ഡിവിൻ മുരുഗേഷ് വിദ്യർത്ഥികൾക്കായി ക്ലാസ് എടുത്തു. ചടങ്ങിൽ സി.ഡി.എസ് മെമ്പർ ആയി തിരഞ്ഞെടുത്ത ഷൈനി പടത്തലയെ ആദരിച്ചു. ചടങ്ങിൽ സുബീഷ്.കെ.എം, സഹജഹാസൻ, സുധീഷ് സയൻസ് സെന്റെർ, ഷാജി പടത്തല, ലിസ്മ തട്ടാറത്ത്, ഇഷാന.ജെ എസ്, മിഹ മഹേഷ് തുടങ്ങിയവർ സംസാരിച്ചു.

