
വടകര: നാടകം കണ്ണിൻ്റെ കലയാണെന്നും ഞങ്ങളോട് പറയേണ്ട, കാണിച്ചുതരൂ എന്നാണ് പ്രേക്ഷകൻ ആവശ്യപ്പെടുന്നതെന്നും നാടകകൃത്തും നടനുമായ രാജൻ ചെറുവാട്ട് പറഞ്ഞു. ആദ്യ വായന എന്ന കളിക്കളത്തിൻ്റെ പ്രതിമാസ പരിപാടിയിൽ തയ്യുള്ളതിൽ രാജൻ വായിച്ച വതരിപ്പിച്ച
ജലനടനം എന്ന എന്ന നാടകത്തെ വിലയിരുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.കെ. പ്രഭാകരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ടി. ദാമോദരൻ, ടി.കെ. വിജയരാഘവൻ, ടി.ജി. മയ്യണ്ണൂർ,റൂബി, ടി. രാധാകൃഷ്ണൻ, കെ.പി. സുനിൽ കുമാർ, ബാബു പറമ്പത്ത്, വി. മോഹൻദാസ്, പുറന്തോടത്ത് സുകുമാരൻ എന്നിവർ സംസാരിച്ചു.
