
മണിയൂർ: കരുവഞ്ചേരി കൈരളി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ പരിപാടിയുടെ ഭാഗമായി നടന്ന വിജ്ഞാന സദസ്സ് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ചെയർ പേഴ്സൺ ടി ..എൻ മനോജ് ഉദ്ഘാടനം ചെയ്തു. ചാലിൽ സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ക്വിസ് മത്സരത്തിലും മറ്റ് മത്സരങ്ങളിലും പങ്കെടുത്തവർക്ക് മണിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ വിഷ്ണു മുതു വീട്ടിൽ സമ്മാനദാനം നടത്തി. അഡ്വ. ഇ.വി. ലിജീഷ് പ്രഭാഷണം നടത്തി. ടി. രാജൻ മാസ്റ്റർ സംസാരിച്ചു.

