
വടകര:കലാകാരന്മാരെ സഹായിക്കുന്നതിനു വേണ്ടി കേരള മാപ്പിള കലാ അക്കാദമി രൂപം നൽകിയ മവദ്ദ സഹായ പദ്ധതിയുടെ വടകര ചാപ്റ്റർ തല ഉദ്ഘാടനം സംസ്ഥാന കമ്മറ്റി അംഗം മുസ്തഫ മുട്ടുങ്ങൽ നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട നവാസ് കോറോത്തിനെ ചടങ്ങിൽ അനുമോദിച്ചു. ചാപ്റ്റർ സെക്രട്ടറി പി.സി .നൗഷാദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. വി.പി.സി. മൊയ്തു, നവാസ് കോറോത്ത് ഹാജറ ടീചർ, നാസർ വടകര, അഷ്മർ ടി.കെ, സൽമാൻ വടകര, പി.അബ്ദുറഹിമാൻ, അഹമദ് ചോറോട്, അൻസിർ പനോളി പങ്കെടുത്തു. ഒ.എം.അഷറഫ് സ്വാഗതം പറഞ്ഞു.

