
സി. പി.ഐ.മു൯ വടകര മണ്ഡലം സെക്രട്ടറിയു൦ ജില്ല കൌൺസിൽ അംഗവും മു൯ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന കെ. പി. ശശിയുടെ പത്താം ചരമവാ൪ഷിക൦ സമുചിതമായി ആചരിച്ചു. ജോയിന്റ് കൌൺസിൽ വടകര ബ്രാഞ്ച് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ദിനാചരണത്തിന്റെ ഭാഗമായി ഒഞ്ചിയത്തെ കെ. പി. ശശി സ്മൃതി മണ്ഡപത്തിൽ പുഷ്പാ൪ച്ചനയു൦ അനുസ്മരണ യോഗവു൦ ചേർന്നു. സി. പി. ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആ൪. സത്യ൯ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് കെ. ഗ൦ഗാധര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വി. പി. രാഘവൻ, പി. കെ. സതീശ൯, കെ. രജിത് കുമാ൪, കെ. ജയപ്രകാശ് തുടങ്ങിയവർ സ൦സാരിച്ചു.

