
എടച്ചേരി: കക്കംവെള്ളി ഒതയോത്ത് ശ്രീപരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു
പ്രതിഷ്ഠാ വാർഷികം പ്രമാണിച്ച് വിശേഷാൽ പൂജകൾ നടന്നു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലം ഹരി ഗോവിന്ദൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തി വിഷ്ണു ഹരി നമ്പൂതിരി ഉപകർമ്മി ആയിരുന്നു ദീപാരാധന, അത്താഴ പൂജ, പായസദാനം എന്നിവ നടന്നു. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ഇ കെ സജിത്ത്കുമാർ, സി പത്മനാഭൻ നമ്പ്യാർ , ബാലൻ കുഴിക്കാളി എന്നിവർ സന്നിഹിതരായി. പടം: കക്കംവെള്ളി ഒതയോത്ത് ശ്രീ പരദേവതാ ക്ഷേത്രത്തിൽ ക്ഷേത്ര തന്ത്രി ഏറാഞ്ചേരി ഇല്ലം ഹരി ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പ്രതിഷ്ഠാദിന പൂജകൾ.

