
ചോറോട് ഗ്രാമപഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന കറവ പശു വിതരണ പദ്ധതി വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ മധുസൂദനൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലെ തിരഞ്ഞെടുത്ത 15 ഗുണഭോക്താക്കൾക്ക് മുപ്പത്തിനായിരം രൂപ സബ്സിഡി നിരക്കിൽ കറവ പശുക്കളെ വിതരണം ചെയ്യുന്നതാണ് പദ്ധതി. പരിപാടിയിൽ മെമ്പർമാരായ ശ്രീ പ്രസാദ്,വിലങ്ങിൽ,ശ്രീ മനീഷ്കുമാർ ടി.പി,വെറ്റിനറി സർജൻ ഡോ അഖിൻലാൽ സി എസ്, ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ശ്രീ അനൂപ് കുമാർ എന്നിവർ പങ്കെടുത്തു

