
എസ് ജാനകിക്ക് ശ്രദ്ധാഞ്ജലിയുമായി വടകരയിലെ സംഗീത കലാകാരന്മാർ. ഇന്ത്യയുടെ വാനമ്പാടി എസ് ജാനകിക്ക് ശ്രദ്ധാഞ്ജലിയുമായി വടകരയിലെ സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരും കലാകാരികളും മുൻസിപ്പൽ പാർക്കിൽ ഒത്തുചേർന്നു. വി. ടി.മുരളിയുടെ അദ്ധ്യക്ഷതയിൽ ഇ.വി.വത്സൻ ആമുഖ അവതരണം നടത്തി. പ്രേംകുമാർ വടകര, മണലിൽ മോഹനൻ, രാംലാൽ കമ്മി, രാജഗോപാൽ കാരപ്പറ്റ, സുഗുണേഷ് കുറ്റിയിൽ, പി.പി രാജൻ,ജയൻ നാരായണ നഗരം, ശൈലേഷ് വി.പി സംസാരിച്ചു. ശ്രീലതാ രതീഷ്,അജന്യ വി. പി, ദേവനന്ദ,ജിൻഷഎ. വി,എം.കെ പ്രഭാകരൻ, സുരേഷ്പുത്തലത് തുടങ്ങിയവർ ജാനകി അമ്മയുടെ ഗാനങ്ങൾ ആലപിച്ചു.

