വെള്ളികുളങ്ങര നോർത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും പി എച്ച് ഡി, ഇന്ത്യൻ ആർമി സെലക്ഷൻ, പ്ലസ് ടു, എസ് എസ് എൽ സി, എൽ എസ് എസ് തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദന ചടങ്ങും നടത്തി. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇ.ജാനകി ടീച്ചർ അധ്യക്ഷത വഹിച്ചു. പി.പി രാജൻ അനുമോദന പ്രസംഗം നടത്തി. വയനാട് ഡയറ്റിലെ പ്രിൻസിപ്പൽ ഡോ. കെ.എം സെബാസ്റ്റ്യൻ, കെ.പി കുഞ്ഞി കണ്ണൻ, വി.പി സുരേന്ദ്രൻ, പി.പി. രാജു, കെ.ജയപ്രകാശൻ, എം. ഇസ്മയിൽ, സുരിതബാബു, പി അജിത്ത്, നിവേദ്യ പി, മിഷേൽ, ദേവാനന്ദ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.