
. വടകര-തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന KL18 A H 9045 ബസ്സിലെ കണ്ടക്ടർ സജാദിനെ 10-7-26 വെള്ളിയാഴ്ച വൈകു: ഏതാണ്ട് 7-20 സമയത്ത് കുഞ്ഞിപ്പള്ളിയിൽ വെച്ച് ഒരു കൂട്ടം പേർ ആയുധങ്ങളൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചിരിക്കുകയാണ്. ഗുരുതരമായ പരിക്കുകളോടെ സജാദ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണുള്ളത് . എന്നിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുവാനോ കേസ് രജിസ്റ്റർ ചെയ്യ വാനോ ഇതുവരെയും തയ്യാറായിട്ടില്ല . കണ്ടക്ടറെ ആകമിക്കുന്നത് മൊബൈലിൽ പകർത്തിയ യാത്രക്കാരനെയും ആക്രമിസംഘം ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. കണ്ടക്ടർ സജാദിനെയും, യാത്രക്കാരനേയും ക്രൂരമായി ആക്രമിച്ച പ്രതികളെ എത്രയും പെട്ടെന്ന്അറസ്റ്റ് ചെയ്യണമെന്നും തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഉറപ്പുവരു ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 14 ന് ചൊവ്വാഴ്ച വടകര .. തലശ്ശേരി റുട്ടിൽ സൂചന പണിമുടക്കു

നടത്തുവാനും പോലീസ് അലംഭാവം തുടർന്നാൽ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുവാനും ബസ്സ് ഓപ്പറേറ്റേഴ്സ് ഭാരവാഹികളുടെയും തൊഴിലാളി യൂനിയൻ നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തിൽ കെ. ടി . സുഷിൽ അധ്യക്ഷത വഹിച്ചു. തൊഴിലാളി യൂനിയനേതാക്കളായ എ. സതീശൻ , മടപ്പള്ളി മോഹനൻ, എം ബാലകൃഷ്ണൻ, ഇ.നാരായണൻ നായർ, വിനോദ് ചെറിയത്ത്, പി. സജീവ്കുമാർ, കെ. പ്രകാശൻ, മജീദ് അറക്കിലാട്, ബസ്സ് ഉടമ ഭാരവാഹികളായ പ്രമോദ് അമൃത, ജിജു കുമാർ എന്നിവർ സംസാരിച്ചു.

