
യൂത്ത് കോൺഗ്രസ് വടകര പുതുപ്പണം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ sslc, +2 full A+ നേടിയവർക്കും, LSS, USS വിജയികളെയും അനുമോദിച്ചു. യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അഭിനന്ദ് ജെ മാധവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി Kpcc നിർവാഹക സമിതി അംഗം അഡ്വ. ഐ മൂസ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ചോറോട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ ഷെഹിൻ മുഖ്യാതിഥിയായ പരിപാടിയിൽ DCC ജനറൽ സെക്രട്ടറി പികെ രാഗേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വൈശാഖ് കണ്ണോറ, യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സി നിജിൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി കെ പ്രേമൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷഹനാസ്, യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് മിറാഷ്, ആദിൽ, മിദ്ലാജ്, കാർത്തിക എന്നിവർ സംസാരിച്ചു.
കീർത്തന ആർ സ്വാഗതവും ബിപിൻ എംവി നന്ദിയും പറഞ്ഞു.

