
വടകര : വടകര ആവിക്കൽ എസ് ബി സ്കൂളിൽ CM KIDS സ്കോളർഷിപ്പ് വിജയികളായ ആയിഷ, ശാമിൽ, ഫാത്തിമാരായ എന്നിവരെയും, SSLC വിജയികളായ ശ്രേയജ്, ശ്രേയ എന്നിവരെയും വടകര AEO ശ്രീ. സുനിൽ വി കെ അനുമോദിച്ചു. കൂടെ കളി ഉപകരണങ്ങളുടെ ഉദ്ഘാടനം വടകര മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഗോപാലകൃഷ്ണൻ മാസ്റ്റർ നടത്തി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ബിന്ദു എം, വാർഡ് കൗൺസിലർ ശ്രീ. വ്യാസൻ പി പി, ശ്രീ.രാംദാസ് ആവിക്കൽ (SSG കൺവീനർ), ശ്രീ. ഗിരീഷ് ആവിക്കൽ (മാനേജർ), ശ്രീ വളപ്പിൽ ഭാസ്കരൻ (SSG), ശ്രീ.ഗിരീഷ് വളപ്പിൽ (പൂർവ്വവിദ്യാർത്ഥി), ശ്രീ. നിജീഷ് ടി പി (PTA), ശ്രീമതി. ഹാജറ (MPTA), ശ്രീമതി. ശ്രീജിന എസ് (സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. തുടർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കും വടകര ASI ശ്രീ. വിജു എം കെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.

