
ഉപയോഗശൂന്യമായ മരുന്നുകൾ തിരിച്ചെടുത്ത് അവ ശാസ്ത്രീയമായ നശിപ്പിക്കാനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ ശക്തമായി നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ ) വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു ഉപയോഗശൂന്യമായ മരുന്നുകൾ മണ്ണിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് മരുന്നുകളുടെ സാന്നിധ്യം മണ്ണിൽ നിലനിലനിൽക്കുകയും അത് ഭക്ഷ്യ ശൃംഖലയുടെ ഭാഗമായി ഇത് മനുഷ്യരിലേക്ക് എത്താനും ഇടയാവുന്നതുമാണ്.കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എരിയാ ആക്ടിംങ്ങ് പ്രസിഡൻ്റ് പി. സിജിന അദ്ധ്യക്ഷയായി. കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത്, ജില്ലാ സെക്രട്ടറി എൻ. സിനീഷ്, ഷജിൻ. കെ ,ഷെറിൻ കമാർ. എം, നജീർ.എൻ.ടി, അനുശ്രി.ആർ, ഐ.മണി ,സി.സുമേഷ് എന്നിവർ സംസാരിച്ചു.
ഏരിയാ സെക്രട്ടറി രാഹുൽ. കെ.പി. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വി.പി. നാരായണ പ്രകാശ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.ഭാരവാഹികളായി
രമ്യ ജിനേഷ് (പ്രസിഡൻ്റ്),
ആർ.അനുശ്രീ,സി.സുമേഷ് (വൈസ്. പ്രസി)
അഫ്രാസ്.പി (സെക്രട്ടറി)
സിജിന.പി, ലിനു.എം,
(ജോ:സെക്രട്ടറി)
വി.പി.നാരായണ പ്രകാശ്
(ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

