
വടകര: നഗരസഭ ഇരുപത്തിയേഴാം വാർഡ് യുഡിഎഫ് ആർഎംപിഐ സ്ഥാനാർഥി എ.പി ഷാജിത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ജനതാ റോഡ് വള്ളിൽ മുക്കിൽ മുതിർന്ന കോൺഗ്രസ് നേതാവ് നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ.കെ രമ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നേതാവ് എ.വി സിദ്ദിഖ് അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ അസീസ്,വട്ടക്കണ്ടിയിൽ സോമനാഥൻ, സ്ഥാനാർത്ഥികളായ എ.പി ഷാജിത്ത്, എം.പി ഗംഗാധരൻ, ശരണ്യ വാഴയിൽ, ഹരീന്ദ്രൻ കരിമ്പനപ്പാലം, പൂളക്കണ്ടിയിൽ ലത, എൻ.കെ വിജയൻ സംസാരിച്ചു. ഇ.കെ
വത്സരാജ്, സുരേഷ് വളളിൽ എന്നിവർ നേതൃത്വം നൽകി.

