
വടകര: മഹത്തായ കവിത കാലദേശാതിവർത്തിയായ ഉണർത്തുപാട്ടാണെന്ന് കെ വിജയൻ പണിക്കർ പറഞ്ഞു. വടകരയിൽ നടന്ന കളിക്കളത്തിൻ്റെ പ്രതിമാസ പരിപാടിയായ ആദ്യവായനയിൽ ജാഹ്നവി രാജ് അവതരിപ്പിച്ച ഇംഗ്ലീഷ് കവിതകളുടെ ആസ്വാദനം നടത്തുകയായിരുന്നു അദ്ദേഹം. ലോകപ്രസിദ്ധരായ ഇന്ത്യൻ ഇഗ്ലീഷ് എഴുത്തുകാരുടെ പിൻതുടർച്ചക്കാരിയാണ് ഈ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി. ബിംബകല്പനകളെയും ഭാവുകത്വത്തെയും കീഴ്മേൽ മറിക്കുന്ന കാവ്യചാതുരി ഈ കൃതികളിൽ കാണാം. പ്രായത്തിൽ കവിഞ്ഞ പക്വത ഈ ‘കവയിത്രി’
പ്രകടിപ്പിക്കുന്നുണ്ട്.
ചടങ്ങിൽ ടി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തയ്യുള്ളതിൽ രാജൻ, സണ്ണി ഫ്രാൻസിസ്, ടി.ജി. മയ്യണ്ണൂർ, ബാബു കണ്ണോത്ത്, ടി.കെ. വിജയരാഘവൻ എന്നിവർ സംസാരിച്ചു.

