
മണിയൂർ : മണിയൂർ പഞ്ചായത്തിലെ 5ാം വാർഡ് മെമ്പർ ഷൈജ പാലിച്ചേരി മെമ്പർ ആയി സ്ഥാനമേറ്റ ശേഷം തന്റെ ആദ്യ പ്രവർത്തനം എന്ന രീതിയിൽ പാറപ്പുറം മുതൽ വെട്ടിൽ പീടിക വരെയുള്ള ഭാഗം റോഡിന്റെ ഇരു വശങ്ങളിലുമുള്ള കാട് വൃത്തിയാക്കി വാഹനങ്ങൾക്കും, കാൽ നടക്കട്ടെ യാത്രക്കാർക്കും സുഖമമാക്കി കൊടുത്തു.രണ്ടാം ഘട്ടം എന്ന നിലയിൽ തന്റെ വാർഡിലെ മറ്റു ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ ശ്രമം നടത്തി വരികയാണ്.

