
I വടകര പുത്തൂർ 110 കെവി സബ് സ്റ്റേഷൻ ക്വാർട്ടേഴ്സ് വളപ്പിൽ മര ചില്ലകൾ പൊട്ടി റോഡിലേക്ക് വീഴുന്നത് പതിവായി. 30 ഓളം മരങ്ങൾ വീഴാൻ പാകത്തിലായ ഭൂമിയിലാണ് ഇപ്പോൾ മരച്ചില്ലകൾ പൊട്ടി വീഴുന്നത്. റോഡിൽ ആളില്ലാത്ത സമയത്ത് വീണതു കൊണ്ടാണ് പലപ്പോഴും അപകടം ഒഴിവായത്. ഇന്നലെ രാവിലെയും മാവിൻ്റെ വലിയ ചില്ല റോഡിലേക്ക് പതിച്ചു.കാടു മൂടിയ ഭൂമിയിൽ നൂറിൽപ്പരം വൻ മരങ്ങളുണ്ട്. അപകടകരമായ മരങ്ങളിൽ ചിലത് മാത്രം മുറിക്കാൻ അനുമതി കിട്ടി നമ്പർ ഇട്ട് വച്ചിരുന്നു. ഒരു മരം മാത്രമേ മുറിച്ചിട്ടുള്ളൂ ബാക്കി ഇതു വരെ മുറിച്ചിട്ടില്ല. ഈ മരങ്ങൾ വീണാൽ സമീപത്തെ വീട്ടുകാർക്കും റോഡിലൂടെ പോകുന്നവർക്കും അപകടമാണ്. അപകടകരമായ മരങ്ങൾ ഉടൻ മുറിക്കണമെന്ന് വാർഡ് കൗൺസിലർ പി.സോമശേഖരൻ ആവശ്യപ്പെട്ടു.

