
കൊളരാട്തെരു: കല്ലാമല കൊളരാട് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയുടെ സമാപനവും, കുടുംബ സംഗമവും കെ.പി മോഹനൻ MLA നിർവ്വഹിച്ചു.
കെ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മനയത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ലീല, മെമ്പർമാരായ പി.പി ശ്രീധരൻ,പ്രമോദ് മാട്ടാണ്ടി എന്നീ ജനപ്രതിനിധികൾക്ക് എം.കെ ഭാസ്കരൻ സ്വീകരണം നൽകി. വിശിഷ്ട വ്യക്തികളായ ഡോ. ജിനാൻ മുഹമ്മദ്, അശ്വതി മിഥുൻ എന്നിവരെ റീന രയരോത്ത് ആദരിച്ചു.കെ.കെ കൃഷ്ണൻ,എ.ടി ശ്രീധരൻ, ലിനീഷ് പാലയാടൻ, സത്യനാഥൻ ഇ.കെ, അശോകൻ കെ.എം, മഹേഷ്ബാബു എൻ.പി, ഷിനി മഠത്തിൽ,അജേഷ് കെ.എം എന്നിവർ സംസാരിച്ചു

