
വടകര:പിണറായി വിജയൻ നയിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തെ അഴിമതിയുടെ ചളിക്കുണ്ടിലേക്ക് താഴ്ത്തിയെന്ന് അഡ്വ:ശ്രീധരൻ പിള്ള പറഞ്ഞു. എൻഡിഎ വടകര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകം മുഴുവൻ യുദ്ധഭീതിയിൽ പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നരേന്ദ്ര മോഡി നയിക്കുന്ന ഭാരത സർക്കാർ വിലക്കയറ്റമില്ലാതെ ഭാരതത്തിന്റെ സാമ്പത്തിക രംഗത്തെ പിടിച്ചു നിർത്താൻ സാധിച്ചത് അദ്ദേഹത്തിന്റെ നയതന്ത്ര ഇടപെടുകൾ കൊണ്ടാണ്.കേന്ദ്ര സർക്കാരിന്റെ വികസന യാത്രയിൽ ജനങ്ങൾ ബിജെപി ക്കൊപ്പം ചേരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ അത് കേരളത്തിൽ പ്രകടമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ജയ്കിഷ്, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ബിനീഷ് മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ കെ അനൂപ്, രഖിലേഷ് അഴിയൂർ, സംസ്ഥാന സമിതി അംഗം കെ പി ജയകുമാർ, സംസ്ഥാന കൗൺസിൽ അംഗം പിഎം അശോകൻ,ജില്ലാ ഉപാധ്യക്ഷൻ പി പി വ്യാസൻ, നിധിൻ അറക്കിലാട്, ശോഭാ സദാനന്ദൻ കൗൺസിലർമാരായ ശ്രീകല വി. ൻ, സിന്ധു പി കെ, ബൈജു വി കെ എന്നിവർ സംസാരിച്ചു.
എൻഡിഎ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ വിജയബാബു മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് കെ പി അഭിജിത്ത് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് പ്രീത നന്ദിയും പറഞ്ഞു.

